ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന

കു​വൈ​ത്തി​ൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട 100 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ 155 തൊഴിലിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി നൽകിയിരുന്ന വാട്സ്ആപ് നമ്പറിലൂടെ ഒൻപത് പരാതികൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു.

പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ 51 ഇടങ്ങളിൽ ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് അന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Loading...