9മാസംകൊണ്ട് അമേരിക്ക വധിച്ചത് 10000 ഐ.എസ് ഭീകരരെ.

ബാഗ്ദാദ്: അമേരിക്ക വധിച്ച ഇറാക്കിലേയും സിറിയയിലേയും ഭീകരരുടെ കണക്കുകൾ പൂത്തുവിട്ടു. കഴിഞ്ഞ 9 മാസത്തിൽ 10200ലധികം ഐ.എസ് ഭീകരരെയാണ്‌ വധിച്ചത്. 4300 വ്യോമാക്രമണങ്ങളും 45000ത്തോളം ബോബുകളും വർഷിച്ചു. മരിച്ച നിരപരാധികളുടെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. കരയിൽ തൊടാതെ ആകാശത്തുനിന്നുള്ള യുദ്ധത്തിൽ അമേരിക്കൻ ഭടന്മാർ ആരും കൊലപ്പെട്ടിട്ടില്ല എന്നതാണ്‌ മറ്റൊരു കാര്യം. ഭീകരർ അക്രമണത്തിനായി തായ്യാറെടുക്കുന്ന പരിശീലന കേന്ദ്രത്തിലായിരുന്നു കൂടുതൽ അക്രമണവും.

ഭീകരര്‍ക്ക് കനത്ത തിരിച്ചടിനല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അവരെ പൂര്‍ണമായും തുരത്താനായിട്ടില്ല -അമേരിക്കയുടെ ആഭ്യന്തര ഉപസെക്രട്ടറി ആന്റണി ബ്ലൂന്‍കിന്‍ പറഞ്ഞു.

Loading...

ഇറാഖില്‍ ഭീകരര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാലോചിക്കാന്‍ പാരീസില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇറാഖിലെ തന്ത്രപ്രധാന നഗരമായ റമദി !ഭീകരരില്‍നിന്ന് തിരിച്ചുപിടിക്കാന്‍ എല്ലാ സഹായവും സഖ്യരാഷ്ട്രങ്ങള്‍ വാഗ്ദാനംചെയ്തു.