ബ്ലൂ വെയിലിന് പിന്നാലെ മറ്റൊരു കൊലയാളി ഗെയിം, 11കാരന്‍ ജീവനൊടുക്കി

റോം: കൊലയാളി ഗെയിം ബ്ലൂവെയിലിന് പിന്നാലെ ജീവന്‍ അപഹരിക്കുന്ന മറ്റൊരു ഗെയിമും കൂടി. പുതിയ ഗെയിം കളിച്ച് ഇറ്റലിയില്‍ 11 കാരന്‍ ജീവനൊടുക്കി. രക്ഷിതാക്കള്‍ക്ക് കത്തെഴുതി വെച്ച ശേഷം പത്താം നിലയില്‍ നിന്നും ചാടിയാണ് കുട്ടി ജീവനൊടുക്കിയത്. ‘അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നാണ് കുട്ടി കത്തില്‍ എഴുതിവച്ചത്.

ഓണ്‍ലൈനില്‍ വലിയ ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ള ചലഞ്ചുകള്‍ തരുന്ന സാങ്കല്‍പിക കഥാപാത്രമായ ജോന്നാഥന്‍ ഗലിന്‍ഡോയെയാണ് കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള ഗലിന്‍ഡോ അപകടകരമായ ചലഞ്ചുകളാണ് നല്‍കുന്നത്. ഇത് ജീവനൊടുക്കുന്നതിലേക്ക് വരെ നയിക്കുന്നു.

Loading...

അര്‍ധരാത്രിയില്‍ പ്രേത സിനിമകള്‍ കാണുക പോലുള്ള പ്രവൃത്തികളിലൂടെയാണ് ഗെയിം തുടങ്ങുന്നത്. പിന്നീട് സ്വയം മുറിവേല്‍പ്പിക്കുന്ന തലത്തിലെത്തും. അവസാനം ഗെയിം കളിക്കുന്നയാള്‍ ജീവനൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഈ കൊലയാളി ഗെയിമിന് പിന്നിലുള്ളത്.