കർണാടകയിൽ സ്ഥിതി ഗുരുതരം,നിയമസഭയിൽ 110 പേർക്ക് കൊവിഡ്

ബെംഗളൂരു: കർണാടക നിയമസഭയിലെ 110 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ അടക്കമുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വർഷകാല സമ്മേളനത്തിൻറെ ഭാഗമായി വിധാൻ സൌധയിൽ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.ഈ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇതിനെത്തുടർന്ന് കൂടുതൽ സുരക്ഷയുടെ ഭാഗമായി സഭയ്ക്കുള്ളിൽ തന്നെ ജനപ്രതിനിധിരളുടെ സീറ്റുകൾ ഫൈബർ ഗ്ലാസുകൾ കൊണ്ട് വേർതിരിച്ചിരിക്കുകയാണ്.

ഇതോടെ നിയമസഭയിൽ നിന്നും കൊവിഡ് ബാധിച്ചിരിക്കുന്നവരും നിരീക്ഷണത്തിൽ ഇരിക്കുന്നതുമായ 60 പേരാണ് ഇപ്പോൾ വിട്ടു നിൽക്കുന്നത്. സ്പീക്കറുടെ നിർദേശ പ്രകാരമായിരുന്നു നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളും ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തിയത്. മാധ്യമപ്രവർത്കരെ അടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ തീവ്രത മുന്നില്‍ കണ്ട് നിയമസഭാ സമ്മേളനം ആറുദിവസമായി വെട്ടിക്കുറച്ചിരുന്നു.ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Loading...