പത്തനംതിട്ടയില്‍ നിന്നും അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ; അന്വേഷണം നടത്താനൊരുങ്ങി പോലീസ്

പത്തനംതിട്ട. ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുവാന്‍ പോലീസ് തീരുമാനിച്ചു. 2017 മുതല്‍ 12 സ്ത്രീകളെയാണ് ജില്ലയില്‍ നിന്ന് കാണാതായത്. തിരോധാനങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും തിരോധാനക്കേസുകളില്‍ പുനരന്വേഷണം നടത്തുന്നത്. 12 കേസുകളും വിശദമായി അന്വേഷിക്കുവനാണ് തീരുമാനം.

അഞ്ച് വര്‍ഷത്തിനിടെ കൊച്ചിയില്‍ നിന്നും പതിമൂന്ന് സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഇതിലും പോലീസ് വിശദമായ അന്വേഷണം നടത്തു. നരബലി നടന്ന ഇലന്തൂര്‍ ഉള്‍പ്പെടുന്ന ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം മൂന്ന് സ്ത്രീകളെയാണ് കാണാതായത്. ഇതില്‍ ഒരു സ്ത്രിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇലന്തൂരിലെ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്ക് വൈദ്യനായ ഭഗവല്‍ സിംഗിന്റെ കുടുംബവുമായി രണ്ട് വര്‍ഷത്തെ ബന്ധമുണ്ട്. സമാനരീതിയില്‍ ഷാഫി മുമ്പും സ്ത്രീകളെ ഇവിടേക്ക് എത്തിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Loading...