മാതാപിതാക്കള്‍ ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് 12 വയസ്സുകാരന് പിറന്നാള്‍ ദിനത്തില്‍ ജീവനൊടുക്കി. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലണ് കുട്ടിയെ കണ്ടെത്തിയത്.നോയിഡയിലാണ് സംഭവം. കുട്ടിയോട് രക്ഷിതാക്കള്‍ ദേഷ്യപ്പെട്ടതിനെത്തുടര്ന്നാണ് ആത്മഹത്യ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 24 ബുധനാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റണ്‍വിജയ് സിംഗ് വ്യക്തമാക്കി.