കോഴിക്കോട് എച്ച് 1 എൻ 1 ബാധിച്ച് 12 വയസ്സുകാരി മരിച്ചു

കോഴിക്കോട്: എച്ച് 1 എൻ 1 ബാധിച്ച് പന്ത്രണ്ടു വയസ്സുകാരി മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. എച്ച് 1 എൻ 1 ബാധിച്ച് ചികിസ്തയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്നെത്തിയതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചത്.