പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ 12കാരി നാലാം നിലയില്‍ നിന്നും ചാടി; വീഡിയോ

പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ 12കാരി നാലാം നിലയില്‍ നിന്നും എടുത്തുചാടി. മുംബൈക്കടുത്ത് പല്‍ഗാര്‍ ജില്ലയിലെ നലാസോപാരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടി മുംബൈയിലെ നിയാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏപ്രില്‍ മൂന്നിന് രാവിലെ 11 മണിയോടെയാണ് പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി മുകളിലത്തെ നിലയിലേക്ക് ഓടുകയായിരുന്നു. എന്നാള്‍ ആക്രമി തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി നാലാം നിലയില്‍ നിന്നും എടുത്തുചാടുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top