വിദേശത്ത് നിന്ന് വന്ന 120 കോടി രൂപ കൈകാര്യം ചെയ്തത് യൂണിറ്റി ഹൗസില്‍

കോഴിക്കോട്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് കൈകാര്യം ചെയ്തത് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ചാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ആകെ 120 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

വിദേശത്ത് നിന്നും കള്ളപ്പണമിടപാടിലൂടെ 120 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചത്. ഇതിനായി ആയിരത്തില്‍ അധികം അക്കൗണ്ടുകള്‍ ഉണ്ടാക്കിയതായും ഇഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ ഷഫീഖ് ആണ്. ഖത്തറിലെ സജ്ജീവ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇയാള്‍. കോഴിക്കോട് അത്തോളി സ്വദേശി കെപി സഫീറാണ് ദേശീയ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത്. യൂണിറ്റ് ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഈ ഇടപാടുകളും.

Loading...

മലപ്പുറം പെരുമ്പടപ്പ് സ്വദേശി ബിപി അബ്ദുള്‍ റസാഖാണ് അബുദാബി കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ നിന്ത്രിച്ചതെന്നും അന്വേഷണത്തില്‍ പറയുന്നു. വന്‍കിയ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ എല്ലാ മാസവും നിശ്ചിത തുക വാങ്ങിയിരുന്നു. ഇവ നടപ്പിലാക്കിയതും യൂണിറ്റി ഹൗസില്‍ നിന്നുമായിരുന്നു.

അതേസമയം പിണറായി സര്‍ക്കാരിനെതിരേ ഇപ്പോള്‍ അതീവ ഗുരുതരമായ ആരോപണം ഉയരുകയാണ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം അട്ടിമറിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് സംഘടനക്കെതിരേ തിടുക്കത്തില്‍ തീരുമാനം വേണ്ടാ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഗൗരവമായി കേന്ദ്ര സര്‍ക്കാര്‍ കാണുകയാണ്. ഇന്ത്യയിലെ ഏക സംസ്ഥാനം മാത്രമാണിത് പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ പിണറായി വിജയന്റെ പ്രസ്ഥാവനയെ ഗൗരമായാണ് കാണുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരേ മുഴുവന്‍ യു ഡി എഫ് ക്യാമ്പിലേക്ക് പോകാതെ സി.പി.എം ക്യാമ്പില്‍ എത്തിക്കാന്‍ വേണ്ടി നടത്തുന്ന നീക്കത്തിനു പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രമാണിത്. പോപ്പുലര്‍ ഫ്രണ്ട്കാരേ ലൂഗുകാര്‍ തള്ളി പറഞ്ഞു.

യു ഡി എഫ് എടുക്കില്ല. അപ്പോഴാണ് പിണറായി ഇവരെ പിടിക്കാന്‍ നീക്കം നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേര്‍ത്ത് വായിക്കേണ്ടതാണ്. സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സര്‍ക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു. .എന്നാല്‍ ഇന്ന് പിണറായി വിജയനിലെത്തുമ്പോള്‍ സിപിഎം പൂര്‍ണമായും മതഭീകരവാദികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ന് പിണറായി വിജയനിലെത്തുമ്പോള്‍ സിപിഎം പൂര്‍ണമായും മതഭീകരവാദികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു.