എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചത് 120 കോടി

ന്യൂഡല്‍ഹി. എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ യുഎപിഎ അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തും. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബുബക്കര്‍ ഉള്‍പ്പെടെ 18 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാല് ദിവസമാണ് ഇവരെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

അതേസമയം എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്നും പ്രവര്‍ത്തകര്‍ അയക്കുന്ന പണം പോപ്പുലര്‍ ഫ്രണ്ടിലേക്ക് എത്തുന്നതായി ഇഡി കണ്ടെത്തി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫിഖ് പായത്ത് ഖത്തറില്‍ നിന്നും അയച്ച പണം പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ റൗഷ് ഷെരീഫിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും ലഭിച്ചതായി എന്‍ഐഎ കണ്ടെത്തി. ഇത്തരത്തില്‍ 120 കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചു.

Loading...

സമൂഹത്തില്‍ ഭീതിവിതയ്ക്കുന്ന പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രഫ.ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവം. മറ്റ് മതസംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം. സ്‌ഫോടകവസ്തുക്കളുടെ ശേഖരണം എന്നിവയെല്ലും നിരന്തരം പോപ്പുലര്‍ ഫ്രണ്ട് ആവര്‍ത്തിക്കുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ സജ്ജരാക്കുവാന്‍ ഭീകരന്‍ യാസര്‍ ഹസനും മറ്റ് ചിലരും ശ്രമിച്ചു. ഇതിനായി ആയുധ പരിശീലന ക്യാംപുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നു.

സോഷ്യല്‍മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുവാന്‍ ഇവര്‍ ശ്രമിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് 2017ല്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റി്‌പ്പോര്‍ട്ട് അമിത് ഷായിക്ക് നല്‍കും.