കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കൊവിഡ്;ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 57 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇത് വരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ രോഗികളില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കൊല്ലം 24,പാലക്കാട് 23,പത്തനംതിട്ട 17, കോഴിക്കോട് 12, കോട്ടയം 11, കാസര്‍ഗോഡ് 7, തൃശൂര്‍ 6, വയനാട് 5, മലപ്പുറം 5. തിരുവനന്തപുരം 5, കണ്ണൂര്‍ 4, ആലപ്പുഴ 4, എറണാകുളം 3, ഇടുക്കി 1.ഒരു ആരോഗ്യപ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

അതേസമയം തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്ന് 4217 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പുതുതായി പ്രവേശിപ്പിച്ചു.ഇതുവരെ 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

Loading...

സംസ്ഥാനത്ത് ഇന്നലത്തെ കണക്കുകൾ കൂടി കണക്കിലെടുത്താൽ നാല് തവണയാണ് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേസമയം തലസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഹോട്ടലുകളിലടക്കം സാമൂഹിക അകലം പാലിക്കാതെ പ്രവര്ർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.