കൊറോണയില്‍ വിറങ്ങലിച്ച് ലോകം;ഇറാനില്‍ 24 മണിക്കൂറിനിടെ മരിച്ചത് 127

ടെഹ്‌റാന്‍: ലോകത്ത് കൊറോണ ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇറ്റലിക്കും ചൈനയ്ക്കും പുറമെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറാനിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഇറാനില്‍ മരണമടഞ്ഞത് 127 പേരാണ്. ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 1812 ആയിത്തീര്‍ന്നിരിക്കുകയാണ്.അതേസമയം, രാജ്യത്ത് 1, 411 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21, 600 ആയി.അതേസമയം, കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് 36 മില്യൺ ആളുകളെയാണ് സ്ക്രീൻ ചെയ്തത്.

അതേസമയം ബഹ്​റൈനിലെ മു​ഴു​വ​ന്‍ പ​ള്ളി​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍ഥ​ന​യാ​യ ജു​മു​അ ന​മ​സ്കാ​രം നി​ര്‍ത്തി​വെ​ക്കാ​ന്‍ സു​ന്നി വ​ഖ്​​ഫ്​ ഡ​യ​റ​ക്ട​റേ​റ്റ് തീ​രു​മാ​നി​ച്ചു. പ​ള്ളി​ക​ളി​ല്‍ ന​മ​സ്​​കാ​ര സ​മ​യ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നേ​ര​ത്തേ​ത​ന്നെ ഏ​ര്‍പ്പെ​ടു​ത്തി തു​ട​ങ്ങി​യി​രു​ന്നു.

Loading...

സാ​ധാ​ര​ണ ന​മ​സ്​​കാ​ര​ങ്ങ​ള്‍ക്കാ​യി പ​ള്ളി​ക​ള്‍ തു​റ​ക്കു​മെ​ന്നും എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ചു​കൂ​ടു​ന്ന അ​വ​സ​ര​മാ​യ​തി​നാ​ലാ​ണ് ജു​മു​അ ന​മ​സ്കാ​രം ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ നി​ര്‍ത്തി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നു​മാ​ണ്​ അ​റി​യി​പ്പ്. ജു​മു​അ​ക്കാ​യി ബാ​ങ്ക്​ കൊ​ടു​ക്കാ​ന്‍ മു​അ​ദ്ദി​നു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.’ന​മ​സ്കാ​രം വീ​ട്ടി​ല്‍ വെ​ച്ച്‌ നി​ര്‍വ​ഹി​ക്കൂ’ എ​ന്ന ആ​ഹ്വാ​ന​വും ബാ​ങ്കി​​​ന്റെ കൂ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ന​മ​സ്കാ​ര​ങ്ങ​ള്‍ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ന്ന​തോ​ടൊ​പ്പം ന​മ​സ്കാ​ര ശേ​ഷം 10 മി​നി​റ്റ് ക​ഴി​ഞ്ഞ് പ​ള്ളി​ക​ള്‍ അ​ട​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടുണ്ട്. ക്ലാ​സു​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ​ള്ളി​ക​ളി​ല്‍ പാ​ടി​ല്ലെ​ന്നും നി​ര്‍ദേ​ശ​മു​ണ്ട്.