13 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കും- സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം. സപ്ലൈകോയിലൂടെ നല്‍കുന്ന 13 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. കൂട്ടിയ ജിഎസ്ടി സംസ്ഥാനത്ത് നടപ്പാക്കില്ലന്നല്ല. 40 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള കടകളില്‍ ജിഎസ്ടി ഈടാക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കില്ല. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയതാണ്. സപ്ലൈകോയില്‍ സബ്‌സിഡിയില്‍ നല്‍കുന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപ്പോള്‍ തന്നെ പായ്ക്ക് ചെയ്തു നല്‍കുന്നതാണ്. ഇവയ്ക്ക് ജിഎസ്ടി വേണ്ട.

Loading...

എന്നാല്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയില്‍ ജിഎസ്ടി ഈടാക്കുന്ന് സംബന്ധിച്ച് പുതിയ ഉത്തരവ് ഉണ്ടാകും. സാങ്കേതിക നടപടികളുടെ ഭാഗമായിട്ടാണ് കേരളത്തിലും ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു.