കൊവിഡ് ബാധിച്ച് ഒരു മാസത്തിനിടെ ഒരു കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍ മരിച്ചു

മിഷിഗണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ദിനംപ്രതി കൊവിഡ് രോഗികളും കൊവിഡ് മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കൊവിഡ് രോഗികളാണ് അമേരിക്കയില്‍ ഇപ്പോഴുള്ളത്. വിലപ്പെട്ട നിരവധി ജീവനുകള്‍ പൊലിയുകയും ശവസംസ്‌കാരം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.

അതേസമയം അമേരിക്കയിലെ ഒരു കോണ്‍വെന്റില്‍ കോവിഡ് ബാധിച്ച് 13 കന്യാസ്ത്രീകള്‍ മരിച്ചു.ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകള്‍ മരിച്ചത്. 69 മുതല്‍ 99 വയസ് വരെയായിരുന്നു ഇവരുടെ പ്രായം. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നിരിക്കുന്നത്.ജൂണ്‍ ആദ്യവാരം മരിച്ച സിസ്റ്റര്‍ മേരി ദനാതാ സുചീറ്റ കൊവിഡ് മുക്തി നേടിയിരുന്നു. എന്നാല്‍ രണ്ടാമതും വൈറസ് ബാധയെ അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

Loading...

98 വയസായിരുന്നു പ്രായം. കോണ്‍വെന്റിന്റെ ആദ്യ കാലങ്ങളില്‍ 800 അന്തേവാസികള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ 50 പേരാണ് താമസിക്കുന്നത്. പ്രസ്, സ്‌കൂള്‍ തുടങ്ങിയ സേവന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകള്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഇവിടെ.അതേസമയം ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെയുള്ള സമയത്ത് 12 കന്യാസ്ത്രീകളാണ് കൊവിഡിന് കീഴടങ്ങിയത്. അന്തേവാസികളില്‍ മുപ്പത് പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതായും 17 പേര്‍ രോഗ വിമുക്തി നേടിയതായും കോണ്‍വെന്റിന്റെ ചുമതലയുള്ള സൂസന്‍ വ്യക്തമാക്കി.