അതിഥി തൊഴിലാളികള്‍ക്ക് ദുരിതകാലം;വാഹനാപകടങ്ങളില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം

ദില്ലി: ലോക്ക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. ഔറംഗാബാദ് ട്രെയിന്‍ അപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് അടുത്ത ദുരന്തവാര്‍ത്തയാണ് പുറത്ത് വരുന്നത്. രാജ്യത്ത് രണ്ടിടത്തായി നടന്നിട്ടുള്ള വാഹനാപകടത്തിലാണ് 14 അതിഥിതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ തൊഴിലാളികളുടെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

മധ്യപ്രദേശില്‍ വെച്ചാണ് ഇവരുടെ ട്രക്ക് അപകത്തില്‍പ്പെട്ടത്. ഈ അപകടത്തില്‍ എട്ട് പേരാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം യുപിയിലെ മുസാഫര്‍നഗറില്‍ ബസ് ഇടിച്ച് ആറ് അതിഥി തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് പലയിടങ്ങളിലായി വിവിധ അപകടങ്ങളില്‍ മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 78 ആയി ഉയരുകയും ചെയ്തു. മധ്യപ്രദേശിലെ അപകടം ഉണ്ടായത് ബസ്സും കണ്ടെയെനറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Loading...

അതേസമയം ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ബസ്സ് ഇടിച്ചാണ് അപകടം നടന്നത്. ആറ് തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. സംഭവം നടന്നത് മുസാഫര്‍നഗര്‍-സഹരാന്‍പുര്‍ സംസ്ഥാനപാതയിലാണ്. പഞ്ചാബില്‍ നിന്നും കാല്‍നടയായി ബിഹാറിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.