മോഷ്ടിച്ചെന്ന് ആരോപണം: പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദ്ദനം

പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദ്ദനം. മോഷണ കുറ്റമാരോപിച്ചാണ് ഒരു സംഘമാളുകള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയെ വിവസ്ത്രനാക്കി വടികൊണ്ട് മര്‍ദ്ദിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും.

മര്‍ദ്ദനത്തെക്കുറിച്ച് പരാതിപ്പെടുകയോ പുറത്ത് പറയുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...

ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തേക്കുറിച്ച് പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. കുട്ടിക്ക് തന്നെ മര്‍ദ്ദിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിയാമെന്നാണ് വിവരം.