ദാഹിച്ചെത്തിയ പതിനാലുകാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ച് കൊന്നു; 22 കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പീഡനത്തിന്റെയും ശേഷമുള്ള കൊലപാതകത്തിന്റെയും വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ ഒക്കെ നിറഞ്ഞു നിന്നത്. ഏറ്റവും ഒടുവിലായി യുപിയില്‍ നിന്നും പുറത്ത് വരുന്നത് അതിക്രൂരമായി പീഡനത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്തകളാണ്. ദാഹിച്ചെത്തിയ 14കാരിയെ വീട്ടിനകത്ത് കയറ്റി 22കാരന്‍ പീഡിപ്പിച്ച് കൊന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഒടുവില്‍ പതിനാലുകാരിയുടെ മരണം കൊലപാതകമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പതിനാലു വയസ്സോളം പ്രായമുള്ള പെണ്‍കുട്ടി അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ പണിയെടുക്കുകയായിരുന്നു .ഇതിനിടയില്‍ പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോകുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പൊലീസ് വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് വീണ്ടും രാജ്യത്തെ നടുക്കുന്ന ഈ കൃത്യം അരങ്ങേറിയത് ആറ് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിനൊടുവില്‍ 14കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പറയുന്നത്. പ്രതി 22 വയസുള്ള ഹരീന്ദ്രയെയാണ് കൃത്യത്തിന്റെ പേരില്‍ ഷിംലയില്‍ നിന്നും പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ജോലിക്കിടെ വെള്ളം കുടിക്കാനായി അയല്‍വീട്ടിലേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മദ്യപിച്ച യുവാവിനെ മാത്രമാണ് അവിടെ കണ്ടെത്തിയത്. ഫെബ്രുവരി ഇരുപത്തിയെട്ടിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നതിനിടെ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Loading...