യോഗി ആദിത്യനാഥിന് വധ ഭീഷണി, 15 കാരന്‍ അറസ്റ്റില്‍

ലഖ്‌നൗ: വാട്ട്‌സാപ്പിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ 15കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112ലേക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന തരത്തില്‍ ബാലന്‍ ഭീഷണി സന്ദേശം അയച്ചത്.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 15കാരന്‍ പിടിയിലാകുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബാലനെ പൊലീസുകാര്‍ വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Loading...