ഉത്സവത്തിനിടെ സംഘര്‍ഷം;കായംകുളത്ത് 15 കാരനെ കുത്തിക്കൊന്നു

ആലപ്പുഴ: വിഷുദിനത്തില്‍ പതിനഞ്ചു വയസ്സുകാരന്‍ കൊലക്കത്തിക്കിരയായി. ആലപ്പുഴയിലെ വള്ളിക്കുന്നത്ത് ആണ് സംഭവം. പതിനഞ്ചു വയസ്സുകാരനായ പടയണിവട്ടം സ്‌ദേശി അഭിമന്യു ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരന്നു. വള്ളികുന്ന ഹൈസ്‌ക്കൂളിലായിരുന്നു പഠനം.

പുത്തന്‍ ചന്ത കുറ്റിയില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് ഉള്ള സംഘർഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്.ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം.

Loading...