പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ 16 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം; പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ 16 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്കോള്‍ സ്വദേശികളായ അബ്ദുള്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശികളായ സമീര്‍, കല്ലാര്‍മംഗലം മുഹമ്മദ്,കറവത്തനക്കത്ത് ലിയാഖത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ആണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കാടാമ്പുഴയിലും മറ്റ് പരിസരങ്ങളിലും വച്ച്‌ പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കുട്ടി അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ കാടാമ്പുഴ, കല്‍പകഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. വളാഞ്ചേരി സ്‌റ്റേഷനിലും ഇതേ സംഭവവുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

Loading...

അതേസമയം തിരുവനന്തപുരത്ത് എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയര്‍ ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരാണ് പിടിയിലായത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മതാപിതാക്കൾ ആശുപത്രിയിൽ തങ്ങിയ ദിവസം വീട്ടിൽ ഒറ്റക്കായ കുട്ടിയെ അയൽവാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടിൽ കൊണ്ടുപേയി. അന്ന് രാത്രി പ്രതി കുട്ടിയെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.