കൊച്ചി : ലഹരി ഉപയോഗിക്കുന്നത് വീട്ടില്‍ അറിയിച്ചെന്ന പേരില്‍ പതിനാലുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചു. കൊച്ചി കളമശ്ശേരിലിയലാണ് സംഭവം. അവശനായ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമുള്ള 17കാരനെയാണ് ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.
കുട്ടിയുടെ കാലില്‍ ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതു പോലെ , ഫോര്‍, സിക്സ് എന്നു പറഞ്ഞ് വടിയുപയോഗിച്ച് പലപ്രാവശം അടിക്കുകയും മുടികുത്തിപ്പിടിച്ച് മൂന്നു പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഏറെ നേരം നീണ്ട മര്‍ദ്ദനത്തിനൊടുവില്‍ അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിച്ചു. പിന്നീട് മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി വീണ്ടും മര്‍ദ്ദിച്ചു.
Loading...