കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്.

മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും. അതേസമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട് സ്വദേശിയായ ക്യാൻസര്‍ രോഗ ബാധിതയാണ് കോഴിക്കോട്ട് മരിച്ചത്. കൽപ്പറ്റ സ്വദേശിയാ ആമിനക്ക് 53 വയസ്സുണ്ട്. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

Loading...

മേ​യ് 20-ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് നെ​ടുമ്പാശേ​രി​യി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​വ​ര്‍ അ​ര്‍​ബു​ദ​രോ​ഗ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ​വ​ച്ച്‌ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധ കൂ​ടി ആ​യ​തോ​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വെ​ന്‍​റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്. ആ​മി​ന​യ്ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​ത് എ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ച്‌ വ​രി​ക​യാ​ണ്. 2017 മു​ത​ല്‍ അ​ര്‍​ബു​ദ രോ​ഗ​ബാ​ധി​ത​യാ​ണ് ആ​മി​ന.