ജോ ജോസഫിന് അപരഭീഷണി; തൃക്കാക്കരയിൽ മത്സരിക്കുന്നത് 19 സ്ഥാനാർത്ഥികൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് അപരൻ. ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫ് ആണ് മത്സരിക്കുന്നത്. അതേസമയം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെ 19 പേരാണ് പത്രിക സമർപ്പിച്ചത്. നാളെയാണ് സൂക്ഷ്മ പരിശോധന നടക്കുക. പരിസ്ഥിതി പ്രവർത്തകനായ ജോൺ പെരുവന്താനവും തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാണ്.

യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എ എൻ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർത്ഥി. മുൻപ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.c

Loading...