സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്;രോഗബാധിതരുടെ എണ്ണം 126

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1, വയനാട്- 1 എന്നിങ്ങനെയാണ് കണക്കുകള്‍. വയനാട്ടില്‍ ആദ്യമായാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.
തൃശൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവർ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല.ഇവർ തൃശൂർ വലിയാലുക്കൽ സ്വദേശികളാണ്..

രോഗം സ്ഥിരീകരിച്ച മറ്റൊരാൾ പാരീസിലെ എം.ബി.എ വിദ്യാർഥിയാണ്. നെടുമ്പാശേരിയിൽ ഇറങ്ങിയ ശേഷം ആലുവ ജനറൽ ആശുപത്രിയിൽ പോയി. വീട്ടിലെ കാറുമായി കൂട്ടാൻ വന്ന അച്ഛനേയും ഡ്രൈവറേയും ടാക്സിയിൽ പറഞ്ഞു വിട്ടു.ശേഷം വീട്ടിലെ കാറോടിച്ച് തൃശൂരിൽ എത്തി. മുകളിലത്തെ മുറിയിൽ നേരെ കയറി താമസം തുടങ്ങി. പുറത്തിറങ്ങിയിട്ടില്ല. കൂടെയുണ്ടായിരുന്ന മംഗലാപുരം സ്വദേശിയായ സുഹൃത്തും കൂടെ മുറിയിലുണ്ടായിരുന്നു. ഇരുവരും ഇപ്പോൾ തൃശൂർ ജനറൽ ആശുപത്രി ഐസോഷേനിൽ കഴിയുന്നു. നിലവിൽ മൂന്നു പേരാണ് കോവിഡ് ബാധിച്ച് തൃശൂരിൽ ചികിൽസയിലുള്ളത്.

Loading...

വയനാട്ടിൽ ആദ്യ കോവിഡ് കേസാണ് റിപ്പോർട്ട് ചെയ്തത്. തൊണ്ടർനാട് പഞ്ചായത്തിലാണ് ഒരാളുടെ പരിശോധനാ ഫലമാണ് പോസീറ്റീവായത്.ഈ മാസം 22 – ന് ദുബായിയിൽ നിന്നെത്തിയ 48 കാരനാണ് കൊറോണ വൈറസ് ബാധയുണ്ടായത്.ഇതുവരെ നിരീക്ഷണത്തിലായിരുന്നു.വയനാട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂവായിരത്തിലേക്ക് എത്തുന്നു. വയനാട്ടിൽ പോസീറ്റാവായ വ്യക്തിയുടെ സമ്പർക്കം വളരെ കുറവ്‌.