പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പോത്തന്‍കോട്: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച് പ്രതിയെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പേരുമല മഞ്ച റസിയ മന്‍സിലില്‍ തൗഫീക്ക് എന്ന 19കാരനാണ് പിടിയിലായത്. പെണ്‍കുട്ടിയുമായി ഇയാള്‍ കൂട്ടുകാരുടെ സഹായത്തോടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ശരീരം നിര്‍ബന്ധിച്ച് പ്രദര്‍ശിപ്പിക്കുകയും ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു എന്ന് പോലീസ് പറയുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി. കൂടാതെ പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ പലപ്രാവശ്യം പണം വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. റൂറല്‍ എസ്.പി ബി. അശോകന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, പോത്തന്‍കോട് സി.ഐ ഡി. ഗോപി, എസ്.ഐ. അജീഷ്, അഡിഷണല്‍ എസ്. ഐ രവീന്ദ്രന്‍, എസ്.ഐ മാരായ സുനില്‍കുമാര്‍, ഷാബു, സി.പി.ഒ അരുണ്‍ ശശി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...