Kerala Top Stories

ഓട്ടോയില്‍ കയറിയ പരിചയം പ്രണയമായി, വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയം പെണ്‍കുട്ടിയെ വിളിച്ചുവരുത്തി 19കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായിപീഡിപ്പിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. ഉപ്പുതറ കുളത്തും കാലായില്‍ സുജിത്തെന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രിത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നാലിന് സുജിത്തിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലാരും ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

“Lucifer”

കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതി സുജിത്തും വിദ്യാര്‍ഥിയാണ്.

അവധി ദിവസങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുണ്ട്. ഓട്ടോയില്‍ പെണ്‍കുട്ടി പലതവണ യാത്ര ചെയ്ത പരിചയം പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

Related posts

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

ബെഹ്‌റയുടെ നാല് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ദിലീപ് പതറി ; നാലാമത്തെ ചോദ്യത്തിനൊടുവില്‍ അറസ്റ്റ്

വയനാട്ടില്‍ അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമിവാങ്ങി നല്‍കുന്ന പദ്ധതിയില്‍ വന്‍ ക്രമക്കേട്

subeditor

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവ അസാധുവാകുമെന്ന് കേന്ദ്രസർക്കാർ

pravasishabdam news

അക്രമകാരികളും രോഗം ബാധിച്ചതുമായ നായകളെ കൊല്ലാം-കോടതി

subeditor

ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ മൗനം വെടിഞ്ഞു.

subeditor

നൊന്ത് പ്രസവിച്ച നവജാതശിശുവിനെ റിന്‍ഷ ആദ്യം പദ്ധതിയിട്ടത് ജീവനോടെ കുഴിച്ചുമൂടാന്‍

ബ്രിട്ടന്റെ കാത്തിരിപ്പിന് ശുഭപര്യവസാനമാകുന്നു; ഹാരി- മേഗന്‍ വിവാഹം ഇന്ന്

മക്ക പുണ്യ നഗരത്തിലേക്ക് ബാലിസ്റ്റ് മിസൈൽ ആക്രമണം

subeditor5

ന്യൂസിലാന്‍ഡ് മുസ്ലീം പള്ളി വെടിവെയ്പിന് പകരം ചോദിക്കാന്‍ ഐഎസ്, ലക്ഷ്യം ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളിലെ ആക്രമണം, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിങ്ങനെ

subeditor10

മുത്തലാക്ക് ക്രിമിനല്‍ കുറ്റം, പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ട് ഭരണപക്ഷത്തിന് തിരിച്ചടി ബില്‍ സിലക്ട് കമ്മറ്റിക്ക് വിടും

ഗാന്ധിജി കയ്യൊപ്പിട്ട ചിത്രം ലേലത്തില്‍ വിറ്റുപോയത് 27 ലക്ഷം രൂപയ്ക്ക്