പ്രണയിച്ചതിനെ തുടര്‍ന്ന് 19കാരിക്ക് നേരിടേണ്ടി വന്നത്

പ്രണയിച്ചതിനെ തുടര്‍ന്ന് 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അര്‍ധനഗ്നയാക്കി റോഡിലൂടെ നടത്തിച്ചു. ആദിവാസി സമുദായത്തില്‍പ്പെട്ട യുവതിയെ അതേ സമുദായത്തില്‍ പെട്ടവരാണ് മര്‍ദ്ദിച്ചത്. മറ്റൊരു ആദിവാസിവിഭാഗത്തില്‍പ്പെട്ടയുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അര്‍ധനഗ്‌നയായി നടത്തിച്ചതെന്നാണ് വിവരം.

മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം.ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്പുറംലോകം അറിയുന്നത്. ഗ്രാമത്തിലെ റോഡിലൂടെ അര്‍ധനഗ്‌നയാക്കി, വടികളുപയോഗിച്ച് മര്‍ദ്ദിച്ച് യുവതിയെ നടത്തുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തന്നോട് കരുണ കാട്ടണമെന്ന് പെണ്‍കുട്ടി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പെണ്‍കുട്ടിയോ കുടുംബമോ പരാതി നല്‍കാത്തതിനാല്‍ പോലീസ് ഇതുവരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Loading...

വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ജോബാട്ട് സബ്ഡിവിഷണല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും കേസില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പെണ്‍കുട്ടിയും പിതാവും ഗ്രാമത്തിലില്ലാത്തതിനാല്‍ അവരുടെ മൊഴിയെടുക്കല്‍ സാധ്യമല്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.