ദോഹ: തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ തീ കൂട്ടിയ രണ്ട് ഇന്ത്യൻ വനിതകൾ ദോഹയിൽ ശ്വാസം മുട്ടി മരിച്ചു. ആന്ധ്ര പ്രദേശിലെ അല്ലാവരം സ്വദേശിനി കുഞ്ചി മങ്ക, ഗോഡിലങ്ക സ്വദേശിനി പുഷ്പാവതി എന്നിവരാണ് മരിച്ചത്. ഇരുവരും വീട്ടു വേലക്കാരികളായിരുന്നു താമസിക്കുന്ന മുറിയിൽ കരി ഉപയോഗിച്ച് തീയിട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.

അമിത അളവിലുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജ്യത്ത് കടുത്ത തണുപ്പനുഭവപ്പെടുന്ന സാഹചര്യത്തിൽ മുറികളിൽ ചൂട് നിലർത്താൻ മറ്റ് മാർഗങ്ങൾ തേടുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.