കൊറോണ വൈറസ്; ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ദില്ലി: രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരുന്ന ക്പപലിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ബാധ സംശയത്തെ തുടർന്ന് ഡയമണ്ട് പ്രിൻസസ് എന്ന് ആഡംബര കപ്പൽ ഫെബ്രുവരി മൂന്നാം തീയതി മുതൽ ക്വാറന്റൈൻ ചെയ്ത ജപ്പാനിലെ യോക്കോഹാമയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു.

37,00 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിൽ ഉള്ളത്. ജനുവരി 25ന് ഹോംങ്കോങിൽ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പൽ യാത്ര നിർത്തി നിരീക്ഷണം ആരംഭിച്ചത്. കപ്പൽ കരയിലേക്ക് അടുപ്പിക്കാതെ യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്നു. 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്. ഇതുവരെ 174 യാത്രക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...

ഫെബ്രുവരി 19വരെ കപ്പൽ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനമെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർ കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. കപ്പലിൽ തുടരുന്നവരോട് അവരുടെ ക്യാബിനുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസ്ക് ധരിക്കാനും പുറത്തുനിന്നുള്ളപ്പോൾ പരസ്പരം അകലം പാലിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ അവയുടെ താപനില പതിവായി നിരീക്ഷിക്കാൻ തെർമോമീറ്ററുകൾ നൽകുകയും ചെയ്തിട്ടുണ്ട്.