കോഴിക്കോട് രണ്ട് കൊവിഡ് മരണം,ആകെ മരണം 466 ആയി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കൊവി#് മരണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം 12 കൊവിഡ് മരണങ്ങളാണ് സംസ്ഥാന്തത് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ 2 കൊവിഡ് മരണം കൂടി ഉണ്ടായിരിക്കുകയാണ്. കോഴിക്കോട് ആണ് രണ്ട് കൊവിഡ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. കോഴിക്കോട് പരപ്പില്‍ സ്വദേശി 83 കാരനായ മൂസക്കോയ,ആയഞ്ചേരി സ്വദേശി 74കാരനായ അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇതോടുകൂടി സംസ്ഥാനത്തെ ആകെ മരണം 446 ആയിരിക്കുകയാണ്.

അതേസമയം കേരളത്തിൽ ഇന്ന് 3215 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂർ 213, കോട്ടയം 192, തൃശൂർ 188, കാസർഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Loading...

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 5ന് മരണമടഞ്ഞ തൃശൂർ വെൺമനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബർ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂർ സ്വദേശി മാധവൻ (63), സെപ്റ്റംബർ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രൻ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), തൃശൂർ പാമ്പൂർ സ്വദേശി പോൾസൺ (53), തൃശൂർ വഴനി സ്വദേശി ചന്ദ്രൻനായർ (79), സെപ്റ്റംബർ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശി സ്റ്റാൻലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയിൽ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.