പോത്ത് കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന, രണ്ട് പേർ അറസ്റ്റിൽ

ആലുവ: പോത്ത് കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയയാളുടെ വീട്ടിൽ എ്ക്‌സൈസ് നടത്തിയ പരിശോധനയിൽ രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. കടമ്പ്രയാർ മറൈൻ എഞ്ചിനീയറിങ് കോളേജിന് സമീപം കഞ്ചാവ് വിൽപ്പന നടത്തി കൊണ്ടിരുന്ന അരൂക്കുറ്റി സ്വദേശി ജെഫിൻ മുഹമ്മദ്, ഫോർട്ടു കൊച്ചി സ്വദേശി ജെഫിൻ മുഹമ്മദ് എന്നിവരാണ് പിടിയിലായത്.‌

പിടിയിലായവർ കഞ്ചാവ് ഒളിപ്പിച്ചു വെച്ച വീട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കച്ചവടം നടത്തുന്നവരാണ്. എടത്തല ചെങ്ങലമൂല വീട്ടിൽ അബ്ദുൾഖാദറിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അബ്ദുൾകാദറെ പിടികൂടാൻ കഴിഞ്ഞില്ല. മുഖ്യപ്രതി നാൽകാലികളുടെ കച്ചവടവും നടത്തുന്നുണ്ട്. ഇതിന്റെ മറവിലാണ് തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Loading...