കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

നാദാപുരം: കളിക്കുന്നതനിടയില്‍ ബാറ്ററി വിഴുങ്ങിയ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) യാണ് മരിച്ചത്. കുട്ടി ബാറ്ററി വിഴുങ്ങിയിരുന്നെന്ന് മാതാപിതാക്കള്‍ മനസിലാക്കിയിരുന്നില്ല.

രണ്ട് ദിവസം മുമ്പാണ് കുട്ടി ബാറ്ററി വിഴുങ്ങിയത്. കുട്ടി ഭക്ഷണം കഴിക്കാതായപ്പോള്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിയത് മനസിലായത്. തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തേ കുട്ടിയുടെ മൂത്ത സഹോദരന്‍ മുഹമ്മദ് റിഷാദ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരണപ്പെട്ടിരുന്നു.
മാതാവ്: ശരീഫ . സഹോദരങ്ങള്‍: റാസിന്‍ റഷീദ്, പരേതനായ മുഹമ്മദ് റിഷാദ്.