വീണ്ടും ടിക് ടോക്ക് ദുരന്തം, വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

Loading...

കോളാര്‍: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണാണ് മാല(20) മരിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാല ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കര്‍ണാടകയിലെ കോളാര്‍ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവവുണ്ടാതത്. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. അതേമസയം വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ആളില്ലാത്ത പാടശേഖരത്തിന് ചുറ്റുവേലി കെട്ടിയിരുന്നില്ല. ഇതാണ് പെണ്‍കുട്ടി വെള്ളക്കെട്ടില്‍ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Loading...

അതേസമയം തന്റെ മകള്‍ പശുവിനുള്ള പുല്ല് ചെത്താന്‍ പാടത്ത് പോയതാണെന്നും കാല് തെന്നി വെള്ളക്കെട്ടില്‍ വീണതാകാമെന്നും മാലയുടെ പിതാവ് നാരായണപ്പ പോലീസിന് നല്‍കിയ പരാതിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാല പഠനത്തില്‍ മിടുക്കയായിരുന്നെന്നും സ്‌കോളര്‍ഷിപ്പോട് കൂടി പഠിച്ചിരുന്ന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും മാല പഠിച്ചിരുന്ന കോളാറിലെ ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ അധ്യാപകര്‍ പറഞ്ഞു.