കരസേന പരീക്ഷയില്‍ ‘ഭാഗ്യം’ കൈവിട്ടെങ്കിലും അനന്ദുവിനെ കാത്തിരുന്നത് 70 ലക്ഷം

കരസേനയിലേക്കുള്ള കായിക പരീക്ഷയിൽ കൈവിട്ട ഭാ​​ഗ്യം ലോട്ടറി ടിക്കറ്റിലൂടെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അനന്തു. അമ്പലപ്പുഴ കോമന പുതുവൽ അശോകൻ ഗീത ദമ്പതികളുടെ ഇളയ മകൻ അനന്തുവിനാണ് (21) സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത്. സ്ത്രീ ശക്തി ലോട്ടറിയുടെ എസ്ഒ 680894 നമ്പരിനാണ് 70 ലക്ഷം രൂപ നറുക്കു വീണത്

ഈ മാസം മൂന്നിനു കോട്ടയത്തു നടന്ന കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത അനന്തുവിന് ഓട്ടമത്സരം നിശ്ചിത സമയത്തിൽ പൂർത്തിയാക്കാനായില്ല. ഈ മനോവിഷമത്തിലാണ് തിരികെ വീട്ടിലേക്ക് പോയത്. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് അനന്തു ലോട്ടറിയെടുത്തത്. അതും ജീവിതത്തിൽ ആദ്യമായിട്ട്. അതിൽ തന്നെ ഒന്നാംസമ്മാനം തേടിയെത്തിയെത്തുകയും ചെയ്തു

Loading...

മത്സ്യത്തൊഴിലാളി കുടുംബമാണ് അനന്തുവിന്റെത്. സഹോദരി അശ്വതിയുടെ വിവാഹം വരുന്ന മേയ് 12ന് നിശ്ചയിച്ചിരിക്കുകയാണ്. വീട് അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ ബാങ്കിൽ കാൽ ലക്ഷം രൂപയുടെ ബാധ്യതയും നിലനിൽക്കുന്നുണ്ട്. വിവാഹച്ചെലവുകളെക്കുറിച്ചു വേവലാതിപ്പെടുന്നതിനിടയിലാണ് ഭാഗ്യമെത്തുന്നത്. സഹോദരിയുടെ വിവാഹം മികച്ച രീതിയിൽ നടത്തണം, മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കണം. ലക്ഷപ്രഭുവായെങ്കിലും രാജ്യസേവനം തന്നെയാണ് അനന്തുവിന്റെ വലിയ മോഹം