ഫേസ്ബുക്കിലൂടെ പരിചയം, പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, പിന്നീട് ഭീഷണി, യുവാവിന് ഒടുവില്‍ കിടിലന്‍ പണി

വര്‍ക്കല: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിടെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. വര്‍ക്കല ചെറുന്നിയൂര്‍ വെന്നിയോട് രേവതി നിലയത്തില്‍ ബിജിത്ത് എന്ന 22കാരനാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ കരുനിലക്കോട് സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളില്‍ വര്‍ക്കല പുന്നമൂട്, വര്‍ക്കല വെട്ടൂര്‍, വര്‍ക്കല വെന്നിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ് പ്രതിയെ പെണ്‍കുട്ടി അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. എഎന്നാല്‍ ഇതോടെ യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്‌കൂള്‍ പരിസരങ്ങളില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ചൂഷണം ചെയ്ത് വരുന്നയാളാണ് പ്രതി എന്ന് പോലീസ് വ്യക്തമാക്കി.

Loading...