മോദി ഇടപെട്ടു: ബഹ്റിനില്‍ തടവില്‍ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ തീരുമാനമായി

മോദിയുടെ ഇടപെടലിൽ ബഹ്‌റിനിൽ 250 ഇന്ത്യക്കാരെ മോചിപ്പിക്കുന്നു .. ഇന്ത്യയിൽ നിന്നും ആദ്യമായി ബഹ്‌റൈൻ സന്ദർശിച്ച പ്രധാനമന്ത്രിയുടെ സാനിധ്യം തനനെ ബഹ്‌റൈൻ തടവുകളിലുള്ള ഇന്ത്യക്കാരുടെ ചങ്ങലകൾ അഴിക്കുന്നു എന്ന് താനെ പറയണം .. ബഹ്റിനിലെ ജയിലുകളിൽ വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാനാണു ബഹ്‌റൈൻ ഭരണ ധിക്കാരി ഉത്തരവിട്ടിരിക്കുന്നത് .. . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരെയാണ് മോചനം കാത്തിരിക്കുന്നത്.

ശിക്ഷാകാലവധിക്കിടെ നല്ല പെരുമാറ്റം കാഴ്‍ചവച്ചവര്‍ക്കായിരിക്കും മോചനം. അതായതു ശിക്ഷാകാലയളവിൽ നല്ലരീതിയിൽ പെരുമാറിയവരെയും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരെയുമാണ് മോചിപ്പിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ മോചനം സംബന്ധിച്ച് വ്യക്തതയില്ല. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റിനിലെത്തിയ മോദിക്ക് രാജ്യത്തെ ഉന്നത ബഹുമതിയായ ദ കിംഗ് ഹമദ് ഓർഡർ ഒഫ് റിനൈസൻസ് നൽകി ആദരിച്ചിരുന്നു. തനിക്ക് കിട്ടിയത് മുഴുവൻ ഇന്ത്യാക്കാർക്കും ലഭിച്ച ആദരമെന്നാണ് മോദി ഇതിന് ശേഷം പ്രതികരിച്ചത്.ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റിനിലെത്തുന്നതെന്നും ശ്രദ്ധേയമാണ്.

Loading...

ആറ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി.സി.സിയുമായി കൂടുതൽ ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ടുകൂടിയാണ് മോദിയുടെ സന്ദർശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. നേരത്തെ മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഒഫ് സായിദ് മെഡൽ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചിരുന്നു. അബുദാബിയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു മെഡൽ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചതിനാണ് ബഹുമതി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി

സന്ദർശന വേളയിൽ ബഹറിന്റെ സാമ്പത്തിക രംഗത്തെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമ്പദ്ഘടന രണ്ടിരട്ടിയാക്കും. ഈ ലക്ഷ്യം നേടാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനമാണ് മറ്റൊരു ലക്ഷ്യം. ഇന്ത്യയുടെ ഡിജിറ്റൽ ഇടപാട് മാതൃക ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ഭീം ആപ്പും യുപിഐയുമെല്ലം പാവപ്പെട്ടവരെ സഹായിക്കുന്നു.പാവപ്പെട്ടവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനായി. രാജ്യത്തെ 50 ശതമാനത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. തങ്ങളുടെ സ്വപ്നങ്ങൾ സഫലമാകുമെന്ന വിശ്വാസം എല്ലാ ഇന്ത്യക്കാർക്കും ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാഗങ്ങളോട് സംസാരിക്കുമ്പോൾ അവർ പറയാറില്ലെ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന്. നിങ്ങൾക്കും അങ്ങനെ തോന്നാറില്ലെ. ഇന്ത്യയുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലേ? ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചിട്ടില്ലെ? പ്രധാനമന്ത്രി ചോദിച്ചു. സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് 130 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ലക്ഷ്യങ്ങളും വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു