രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,209 പുതിയ കൊറോണ രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,209 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 40,620,197 ആയി. അതേസമയം രാജ്യത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. 3,47,443 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്. നിലവിൽ 21,05,611 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമായി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് കൊറോണ വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 1,64,44,73,216 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ 627 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 492,356 ആയി ഉയർന്നു.

Loading...