വെന്ത് മരിച്ചത് 27 പേര്‍; ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീ പിടുത്തം

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ 27 പേര്‍ വെന്തുമരിച്ചു. 40 പേര്‍ക്ക് പരുക്ക് പറ്റി. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. ഡല്‍ഹി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള സിസി ടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

70 പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നി ശമന വിഭാഗം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് കടയില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Loading...

അഗ്‌നിശമന സേനയുടെ മുപ്പതിലധികം യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ആംബുലന്‍സ് സൗകര്യവും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദുഖം രേഖപ്പെടുത്തി.