രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണ ആശങ്ക ഒഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38,012 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുന്നതിന് കാരണമായത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

രാജ്യത്ത് ഇതുവരെ 3,33,16,755 പേർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 3,25,22,171 പേർ രോഗമുക്തി നേടി. നിലവിൽ 3,51,087 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.

Loading...

കഴിഞ്ഞ 24 മണിക്കൂറിനിടെ 284 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,43,497 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,15,690 പേർ വാക്സിൻ സ്വീകരിച്ചു. വാക്സിനേഷൻ ആരംഭിച്ചതു മുതൽ ഇതുവരെ 75,89,12,277 വാക്സിൻ ഡോസുകളാണ് ആളുകൾക്ക് നൽകിയത്.
instagram views kopen