28 കുട്ടികൾക്ക് മീസൽസ് രോഗബാധ

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസൽസ് രോഗബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപവത്കരിച്ച് ഫീവർ സർവേ നടത്തും. അങ്കണവാടി, മദ്രസ, സ്‌കൂൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.

ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, 15, 16, 19 വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചാം വാർഡിലാണ് കൂടുതൽ പേരിൽ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 10 കുട്ടികൾ അഞ്ചുവയസ്സിനു താഴെയുള്ളവരാണ്. രോഗബാധിതരുടെ എണ്ണം കൂടാതിരിക്കാൻ ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞദിവസങ്ങളിൽ അവധി നൽകിയിരുന്നു. ടത്തും. അങ്കണവാടി, മദ്രസ, സ്‌കൂൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. കുട്ടികളിൽ 25 പേരും മീസൽസ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്.

Loading...

വാക്‌സിനെടുത്ത മൂന്നു കുട്ടികൾക്ക് രോഗബാധ ഉണ്ടായെങ്കിലും ചെറിയ ലക്ഷണങ്ങളാണുണ്ടായത്. ഇത് പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും കുത്തിവെപ്പുകൾകൊണ്ട് തടയാവുന്ന രോഗങ്ങൾ വീണ്ടും വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.