സൗദിയിൽ തൊഴിലുടമ പൂട്ടിയിട്ടിരിക്കുന്ന മകനേ രക്ഷിക്കാൻ കരഞ്ഞ് അപേക്ഷിച്ച് അമ്മയുടെ വീഡിയോ

2 മലയാളി സഹോദരങ്ങൾ സൗദിയിൽ അന്യായമായി തൊഴിൽ ഉടമയുടെ തടങ്കലിൽ കഴിയുന്ന വാർത്ത കർമ്മ ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കോടതിയേയും പോലീസിനെയും പോലും അറിയിക്കാതെ ഇവരേ കമ്പിനിക്കാർ മുറിയിൽ പൂട്ടി ഇട്ടിരിക്കുകയാണ്‌. ഈ വാർത്ത റിലേ ചെയ്യുമ്പോഴും ന്ന ഇന്ന് അതായത് 2018 സപ്റ്റംബർ 23നു വരെ അവരുടെ സ്ഥിഥിതിയിൽ മാറ്റം വന്നിട്ടില്ല.ജിദ്ദയിലുള്ള ഒരു കംമ്പിനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മലയാളിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി സുരേഷ് കുമാറും തിരുവന്തപുരം പാങ്ങോട് സ്വദേശി ബിബിൻ ചന്ദ് എന്നിവരേയാണ്‌ പൂട്ടി ഇട്ടിരിക്കുന്നത്.

എന്നാൽ സൗദിയിൽ ഇങ്ങിനെ ഉണ്ടാകില്ലെന്നും നല്ല നിയമ വാഴ്ച്ച ഉള്ള രാജ്യമാണെന്നും നിരവധി വായനക്കാർ അറിയിച്ചിട്ടുണ്ട്. സൗദി ഇന്ത്യയേക്കാൾ മികച്ച നീതി ലഭ്യമാക്കുന്ന രാജ്യമാണെന്നും സൗദിയിൽ നിന്നും ചിലർ മകന്റായും, മെസേജുകൾ ആയും അയച്ചു. എന്തായാലും സൗദിയുടെ നിയമ വാഴ്ച്ചയിൽ തർക്കിക്കുന്നില്ല. ഈ സംഭവം വീണ്ടും നടത്തിയ അന്വേഷണത്തിൽ ശരിയാണ്‌. ഇന്ത്യൻ എംബസിയിലും പരാതി നല്കി. സുഷുമ സ്വരാജിനും പരാതി നല്കി. ദില്ലി കേന്ദ്രീകരിച്ച് ഇവർക്കായി സേവ് സുരേഷ് എന്ന ഗ്രൂപ്പ് ഉണ്ടാക്കി.

കൃത്യവും സത്യവുമായ ഒരു കാര്യം പറയുമ്പോഴും ആ കുറ്റകൃത്യം സൗദിയിൽ നടക്കില്ല എന്നു പറഞ്ഞ് വാദിക്കാൻ നമുക്ക് സമയം ഇല്ല.  തർക്കിക്കാതെ ഈ വിവരം അവിടുത്തേ പോലീസിനു മുമ്പാകെ എത്തിക്കാൻ കഴിയണം. തടവിൽ ഇട്ടിരിക്കുന്ന ഇവരുടെ ജീവൻ രക്ഷിച്ചില്ലേൽ നാളെ വല്ല ഇടത്തും അനാഥ മരണമായോ..ആത്മഹത്യയായോ ഒക്കെ ദുരന്തം ഉണ്ടാകാൻ പാടില്ല. വീഡിയോ കാണുക..സൗദി അധികൃതരിലും ഇന്ത്യൻ അധികൃതരിലും വിഷയം എത്തിക്കാൻ സഹായിക്കുക. നീതി ഈ സഹോദരങ്ങൾക്ക് നല്കുക. അതിനാലാണ്‌ ഈ വാർത്തയുടെ തുടർച്ച അവരുടെ ബന്ധുക്കളേ സന്ദർശിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തി വീണ്ടും ഞങ്ങൾ പുറത്തുവിടുന്നത്..വീഡിയോ കാണുക..ഷേർ ചെയ്യുക

Top