താൽക്കാലിക ആശ്വാസം; 3 ലക്ഷം വാക്സിൻ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ താൽക്കാലിക ആശ്വാസമാകുന്നു. മൂന്ന് ലക്ഷം കൊവിഡ് വാക്സിനാണ് കേരളത്തിലേക്ക് എത്തുന്നത്. അഞ്ച് ജില്ലകളിൽ വാക്സിൻ പൂർണമായും തീർന്ന അവസ്ഥയിലായിരുന്നു. രു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ എറണാകുളം മേഖലയിൽ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീൽഡും 75,000 ഡോസ് കൊവാക്സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്സീനാണ് എത്തുക.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,20,88,293 പേർക്കാണ് വാക്‌സീൻ നൽകിയത്. അതിൽ 1,56,63,417 പേർക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേർക്ക് രണ്ടാം ഡോസും നൽകി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേർക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സീൻ നൽകി.

Loading...