മുംബൈ: 55 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് അധ്യാപകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. അകോള ജില്ലയിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജവഹര്‍ നവോദയ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ 2 അദ്ധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി.
അധ്യാപകരായ രാജന്‍ ഗജ്ബിയെ (42), ശൈലേഷ് രാംതെകെ (49) എന്നിവരും സന്ദീപ് എന്നയാളുമാണ് നാഗ്പുരില്‍ വച്ച് അറസ്റ്റിലായത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സിവില്‍ ലൈന്‍സ് പോലീസ് ഇവരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണ് പിടികൂടിയത്.
കാമവെറിപൂണ്ട ഗുരുക്കന്മാരുടെ ലൈംഗിക ചൂഷണത്തിനു ഇരയായത് 55 വിദ്യാർഥിനികൾ.
രാംചന്ദ് ഗജ്‌ഭെ, ഷൈലേഷ് രാംടെകേ എന്നിവര്‍ക്കെതിരെ 55 വിദ്യാര്‍ഥിനികളും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ആഷ മിര്‍ജിനെ സമീപിച്ചിരുന്നു. ഇവരാണ് വിദ്യാര്‍ഥികളെകൊണ്ട് പൊലീസില്‍ പരാതിനല്‍കിയത്. എഫ്‌ഐആര്‍ എടുക്കുന്നതിനു മുന്‍പുതന്നെ അധ്യാപകര്‍ ഒളിവിലായിരുന്നതായി പൊലീസ് അറിയിച്ചു. ഈ രണ്ട് അധ്യാപകരില്‍ നിന്നു ലഭിച്ച മൊഴിയെ തുടര്‍ന്നാണ് സന്ദീപ് ലധ്‌ഖെദ്കറെ അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രാജനും ശൈലേഷും ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസ്സിലായ പോലീസ് അമരാവതിയിലെത്തിയെങ്കിലും ഇരുവരും അവിടെ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്നാണ് നാഗ്പുരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അകോള സ്വദേശിയായ സന്ദീപിനെ അറസ്റ്റ് ചെയ്തത്. സന്ദീപ് നേരത്തെ പരാതിക്കാരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പപേക്ഷിച്ചിരുന്നു.