കണ്ണൂർ മട്ടന്നൂരിൽ ​ഗേറ്റ് തലയിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ഗേറ്റ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം നടന്നത്. ഇന്നലെയോടെയാണ് സംഭവം നടന്നത്.കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദറാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.