ദുബായ്: സാഹസികത ആഗ്രഹിക്കുന്നവർക്ക് ദുബായിൽ പുതിയ ടവർ വരുന്നു. 325 മീറ്റർ ഉയരമുള്ള കെട്ടിടമാണു കായികപ്രേമികളെ ആകർഷിക്കുന്നതിനായി കടൽത്തീരത്തു പണിയുന്നത്. കായികാഭൃാസത്തിനും മെയ്കരുത്തു തെളിയിക്കാനുമുള്ള അവസരമൊരുക്കുകയാണു പുതുമകളുടെ നഗരമായ ദുബായ്. എവറസ്റ്റ് കൊടുമുടി കയറുന്നതു പോലെയുള്ള അനുഭവമാകും ഈ കെട്ടിടത്തിൽ കയറുന്നവർക്കു ലഭിക്കുകയെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു.

കൂറ്റൻ കെട്ടിടങ്ങളിൽ കയറുന്ന സാഹസികരുടെ പ്രകടനം ശ്വാസമടക്കി കണ്ടിരുന്നവർക്കും ഇനി കെട്ടിടത്തിൽ ഓടിക്കയറി കഴിവു തെളിയിക്കാം. കെട്ടിത്തിനു മുകളിലെത്തിയവർക്കു മനോധൈരൃമുണ്ടെങ്കിൽ താഴേക്കു ചാടുകയും ചെയ്യാം. കുളിയും കയറ്റവും കടലിൽ കുളിയുമെന്നും ഒരു കെട്ടിടം കേന്ദ്രീകരിച്ചാക്കാനാണു പദ്ധതി.

Loading...

രാജൃാന്തര കംപനിയാണു പുതുമയുള്ള കെട്ടിടത്തിന്റെ മാതൃക ത യ്യാറാക്കിയത്. കെട്ടിടത്തിന്റെ പുറംഭാഗം വലകൊണ്ടു ആവരണം ചെയ്തപോലയാണുണ്ടാവുക. കെട്ടിടത്തിൽ കയറാനുള്ള പരിശീലനം നൽകുന്നതിനുള്ള സൗകരൃവും ഇവിടുണ്ടാകും. സാഹസിക പരിശീലനത്തിന്റേയും പ്രകടനത്തിന്റേയും കളരിയായിരിക്കും പുതിയ കടൽതീര സമുച്ചയം.