ഖത്തറിൽ കൂട്ടുകാരുടെ പൊതി കൊണ്ടുപോയി 38 മലയാളികൾ ജയിലിൽ

ദോഹ: മലയാള സമൂഹമേ..പ്രവാസി മലയാളികളേ കാണുക..സത്യം അറിയുക, ഞങ്ങൾ ചെയ്യാത്ത കുറ്റത്തിനു ഖത്തറിൽ ജയിലിൽ. കേരളത്തിൽ നിന്നും വന്നപ്പോൾ കൂട്ടുകാർ തന്നുവിട്ട പൊതികൾ കൊണ്ടുവന്ന് മയക്കുമരുന്ന് കേസിൽ ജയിലിൽ ആയവർ. ഇടപെടൂ ഇന്ത്യാ സർക്കാരേ..പിണറായി വിജയൻ സാർ,ഇതാ എല്ലാത്തിനും തെളീവായി ഈ വൃദ്ധ അമ്മയുടെ കണ്ണുനീരും വിലാപവും. അമ്മ പറയട്ടേ..കേൾക്കുക..

കണ്ണൂരിലാണ്‌ ഈ അമ്മ.എ​യ്ഞ്ച​ൽ​വാ​ലി കാ​ര​ന്താ​നം പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ റോ​സ​മ്മ​യാ​ണ് ത​ന്‍റെ മ​ക​ൻ കെ​വി​ൻ (26) അ​ട​ക്ക​മു​ള്ള മ​ല​യാ​ളി യു​വാ​ക്ക​ളെ ഏ​ജ​ന്‍റു​മാ​ർ ച​തി​ച്ച​താ​ണെ​ന്നു കാ​ട്ടി രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27-നാ​ണ് റോ​സ​മ്മ​യു​ടെ മ​ക​ൻ കെ​വി​ൻ ഖ​ത്ത​റി​ൽ ജ​യി​ലി​ലാ​യ​ത്. അ​തേ​പ്പ​റ്റി പ​റ​യു​മ്പോ​ൾ റോ​സ​മ്മ​യു​ടെ ക​ണ്ഠ​മി​ട​റും.പി​താ​വ് മാ​ത്യു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബ​ഭാ​രം ചു​മ​ലി​ലാ​യ കെ​വി​ൻ ക​ണ്ണൂ​രി​ൽ പ്ര​തീ​ക്ഷ എ​ന്ന ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് അ​വി​ടെ വ​ന്ന ര​ണ്ടു​പേ​ർ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. 15,000 രൂ​പ ന​ൽ​കി​യാ​ൽ ഒ​രു മാ​സ​ത്തേ​ക്കു വീ​സ ന​ൽ​കാ​മെ​ന്നും തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ ബ​ന്ധു​വി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​യ​ർ​ന്ന ശ​ബ​ള​ത്തി​ൽ ജോ​ലി​യും തു​ട​ർ വീ​സ​യും സം​ഘ​ടി​പ്പി​ക്കാ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന കെ​വി​ൻ ഇ​വ​രു​ടെ ജോ​ലി വാ​ഗ്ദാ​ന​ത്തി​ൽ വീ​ണു.

Loading...

ഉ​റ്റ​വ​രോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും യാ​ത്ര പ​റ​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി പോ​യ കെ​വി​ൻ എ​ന്നാ​ൽ, ഖ​ത്ത​റി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​ൻ പോ​ലീ​സ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കെ​വി​നു വീ​സ ന​ൽ​കി​യ ബാ​ർ ഹോ​ട്ട​ലി​ൽ നി​ന്നു പ​രി​ച​യ​പ്പെ​ട്ട ര​ണ്ടു​പേ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടും​ന്ന​തി​നു തൊ​ട്ടു​മു​മ്പ് കെ​വി​ന്‍റെ കൈ​വ​ശം ഒ​രു ബാ​ഗ് ന​ൽ​കി​യി​രു​ന്നു. ഈ ​ബാ​ഗ് ഖ​ത്ത​റി​ൽ ഇ​വ​രു​ടെ ബ​ന്ധു​വി​നു ന​ൽ​ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ബാ​ഗ് വാ​ങ്ങാ​നെ​ത്തു​ന്ന ആ​ളു​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.ബാ​ഗു തു​റ​ന്നു നോ​ക്കാ​ൻ തു​ട​ങ്ങി​യ കെ​വി​നോ​ട് ബാ​ഗി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളു​മാ​ണെ​ന്നും തു​റ​ന്നു നോ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​തു ച​തി​യാ​യി​രു​ന്നെ​ന്നും സൗ​ഹൃ​ദം ഭാ​വി​ച്ച​വ​ർ ക​ഞ്ചാ​വ് റാ​ക്ക​റ്റി​ന്‍റെ ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്നു​വെ​ന്ന് കെ​വി​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും റോ​സ​മ്മ പ​റ​യു​ന്നു. 16 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന ഈ ​ബാ​ഗി​ൽ തു​ണി​യു​ടെ ന​ടു​ക്കാ​യി നാ​ലു കി​ലോ ക​ഞ്ചാ​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇങ്ങിനെ കൂട്ടുകാർക്ക് അവരുടെ നാട്ടിലേ കൂട്ടുകാർ കൊടുത്തുവിട്ട പൊതികൾ മൂലമാണ്‌ ഇന്ന് 38 മലയാളികൾ ഖത്തർ ജയിലിൽ കിടക്കുന്നത്. ഖ​ത്ത​റി​ൽ ജ​യി​ലി​ലാ​യ യു​വാ​ക്ക​ളി​ൽ ഏ​റെ​യും ക​രി​പ്പൂ​ർ , കൊച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ക​ട​ന്നു​പോ​യ​ത്.

ഇങ്ങിനെ ചെയ്യാത്ത കുറ്റത്തിനു ജയിലിൽ കിടന്ന് ഇന്നലെ കേരളത്തിൽ റാഷിഷ് എന്ന ചെറുപ്പാക്കാരൻ വന്നിരുന്നു. റാഷിദ് കുവൈറ്റിൽ കൂട്ടുകാരന്റെ പൊതി കൊണ്ടുപോയി കുടുങ്ങുകയായിരുന്നു. 3വർഷം ജയിലിൽ കിടന്നു. ഖത്തറിൽ ജയിലിൽ കിടക്കുന്ന…ചെയ്യാത്ത കുറ്റത്തിനു ജയിൽ വാസം അനുഭവിക്കുന്ന 38 ഇന്ത്യക്കാരേ രക്ഷിക്കാൻ 56 ഇഞ്ച്കാരനും ഇരട്ട ചങ്കനും എവിടെ? അതോ അവർ 7ഉം. 10ഉം വർഷം ജയിലിൽ നരകിച്ച് ശാരീരിക പീഢനവും, നൂറുകണക്കിന്‌ ചാട്ടവാർ അടിയും കൊള്ളണോ..ഇവരേ രക്ഷിക്കൂ സർക്കാരേ..ഇവരും നമ്മുടെ പൗരന്മാരാണ്‌. ശതകോടികൾ ഇന്ത്യൻ ഖജനാവിലേക്ക് എത്തിക്കുന്ന പ്രവാസികളേ ആപത്തുകാലത്ത് ഇന്ത്യാ രാജ്യം മറക്കരുതേ..LIKE THIS PAGE FOR NEW UPDATES https://www.facebook.com/PravasiShabdamNews/