International

ഐ.എസ് ഭീകരർ വധശിക്ഷക്ക് വിധിച്ച 38പേരേ രക്ഷിച്ചു-ഭയാനകമായ വെളിപ്പെടുത്തലുകൾ.

ഇറാഖ്: ഐ.എസ് ഭീകരർ കൊല്ലുവാനായി ഇരുട്ടുമുറിയിൽ ഒളിപ്പിച്ചു വയ്ച്ചിരുന്ന 38 പേരേ യു.എസ്; കുർദ്ദ് സൈന്യ രക്ഷിച്ചു. 38ആളുകളും മുസ്ലീം മതത്തിൽ പെട്ടവരാണ്‌. ഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ ഇവരിലൂടെ പുറത്തുവരുന്നത്. കുടുംബത്തിലുള്ള് പെൺകുട്ടികളേയും ഭാര്യയേയും ബലാൽസംഗം ചെയ്യുന്നത്, അവരെ വെളുത്ത പ്ലാസ്റ്റിക് ബാഗിലിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുന്നത്, സഹോദരന്മാരെ കഴുത്തുവെട്ടുന്നത് തുടങ്ങിയവയുടെ വീഡിയോ കാണിക്കുമായിരുന്നു. വീഡിയോ കാണുമ്പോൾ കണ്ണുകൾ തിരിക്കുന്നവരുടെ കണ്ണുകൾ കുത്തിപൊട്ടിക്കുക, മർദ്ദീക്കുക എന്നിവയും ചെയ്യും.ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ സാദ് ഖലാഫ് അലിയുടെ മനസ്സിൽ അവസാനമായി പതിഞ്ഞ ചിത്രം തന്റെ രണ്ടു ഭാര്യമാരെയും മക്കളെയും ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ ശ്വാസംമുട്ടിച്ച നിലയിൽ കാണിച്ചതാണ്. അതോടെ എല്ലാം ഇരുട്ടിലായതുപോലെ തോന്നി. ശരീരത്തിലൂടെ കയറ്റിവിട്ട വൈദ്യുതതരംഗങ്ങൾ ജീവന്റെ തുടിപ്പ് തന്നിൽ അവശേഷിക്കുന്നുണ്ടെന്നതിന്റെ തെളിവ് നൽകി. വടക്കൻ ഇറാഖിലെ ഒരു ജയിലിനുള്ളിൽ തണുത്ത വെള്ളത്തിൽ ശ്വാസത്തിനായി പിടയുകയായിരുന്നുവെന്നും സാദ് ഓർത്തെടുക്കുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നിയമങ്ങൾക്ക് എതിരു നിൽക്കുന്നവർക്കും ഖിലാഫത്ത് സ്ഥാപിക്കുന്നതിനെ എതിർക്കുന്നവർക്കെതിരെയും സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള ഉപദ്രവങ്ങൾ‍, തൂക്കിലേറ്റൽ, തലയറുക്കൽ തുടങ്ങിയ എല്ലാത്തിനും ബന്ദികൾ വിധേയരാകേണ്ടി വന്നിട്ടുണ്ട്.  എന്നെ വധിശിക്ഷയ്ക്കായി വിധിക്കുകയായിരുന്നു ജ‍ഡ്ജി. കുർദിഷ് സൈന്യവും യുഎസ് സുരക്ഷ സേനയും രക്ഷയ്ക്കായി എത്തിയിരുന്നില്ലെങ്കിൽ ഞാൻ രക്ഷപെടുമായിരുന്നില്ല – സാദ് പറയുന്നു. സാദും ബന്ദികളായിരുന്ന മറ്റ് 68 പേരെയും സൈന്യം അന്ന് രക്ഷപെടുത്തിയിരുന്നു.

 വെളിച്ചം കടക്കാത്ത ചെറിയ മുറിയിൽ 38 പേരോളമാണ് കഴിഞ്ഞിരുന്നത്. ദിവസം അഞ്ചുനേരം നിസ്ക്കരിക്കണം. നിശബ്ദരായി ഇരിക്കണം. മുസ്‌ലിം വിശ്വാസപാഠങ്ങൾ വായിക്കണം. ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ, തക്കാളി തുടങ്ങിയവയായിരുന്നു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ചിലപ്പോഴോക്കെ ഇവരിൽ ഒരാൾ ഒരു ശോകഗാനം മൂളുമായിരുന്നു. ഇത് ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നുവെന്നു ഐഎസിന്റെ പിടിയിൽനിന്നും രക്ഷപെട്ട അഹമ്മദ് മഹമ്മൂദ് മുസ്തഫ പറയുന്നു. ബന്ദികളുടെ ഓരോ ചലനങ്ങളും മനസ്സിലാക്കാൻ മുറിക്കുള്ളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ചിലപ്പോൾ ബന്ദികളുടെ തലയറുക്കുന്നത് തൽസമയം കാണിക്കാറുണ്ടായിരുന്നു. ഇതിൽ നിന്നു കാഴ്ച തിരിച്ചിരുന്ന ഒരാളെ അവർ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും അഹമ്മദ് പറഞ്ഞു.

ഐഎസിന്റെ പിടിയിൽ നിന്നും തങ്ങളെ രക്ഷപെടുത്തുന്നതിനെത്തിയ സൈനികർ നിങ്ങൾ കുർദുകളാണോ എന്ന ചോദ്യമാണ് ഞങ്ങളോട് ചോദിച്ചിരുന്നത്. കുർദുകളല്ലെന്നും അറബുകളാണെന്നും ഞങ്ങൾ മറുപടി നൽകി. പേടിക്കേണ്ടെന്നും അമേരിക്കൻ സൈനികർക്കൊപ്പം നിങ്ങളെ രക്ഷിക്കുന്നതിനാണ് ഞങ്ങളെത്തിയതെന്ന് അവർ മറുപടി നൽകിയെന്നും സാദ് ഓർത്തെടുക്കുന്നു

Related posts

ഭാവിയിലെ പ്രസിഡന്റുമാര്‍ക്കു വേണ്ടി പുതിയ എയര്‍ഫോഴ്‌സ് 1 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ റദ്ദാക്കണമെന്ന് ട്രമ്പ്

Sebastian Antony

ഉത്തര കൊറിയയുടെ ആയുധങ്ങൾ വെറും കളിപ്പാട്ടങ്ങൾ, അണുവായുധം എന്നു കാട്ടുന്നത് മെഴുക് ഡമ്മി- അമേരിക്ക

subeditor

മുസ്ലീങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപിന്‌ കടുത്ത മറുപടിയുമായി പ്രിയങ്ക ചോപ്ര.

subeditor

വേശ്യാലയ നടത്തിപ്പുകാര്‍ സ്ത്രീകളെ ഭൂകമ്പബാധിത നേപ്പാളില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തുന്നു

subeditor

ചിപ്പുകള്‍ ഘടിപ്പിച്ച് ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നു… ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

subeditor5

അമേരിക്കയില്‍ അതിശൈത്യം; മരണ സംഖ്യ 21 ആയി

subeditor10

എച്ച്-1 ബി വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്ന്‌ ട്രംപ്

Sebastian Antony

മൊസൂളിൽ ഐ.എസ് തടവിലാക്കിയവരിൽ 39 ഇന്ത്യക്കാർ, ഒരു ലക്ഷം പേരേ മനുഷ്യ കവചമായി ഉപയോഗിക്കുന്നു

subeditor

പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് യൂണിറ്റ് പ്രവര്‍ത്തകയോഗം ഏപ്രില്‍ 26 ഞായറാഴ്ച

subeditor

‘എപ്പോഴും ചിരിപ്പിക്കുന്ന അതിവിശിഷ്ടമായ പങ്കാളി’; വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദയം തൊടുന്ന മെസേജുമായി ബാറക് ഒബാമ

subeditor5

ചൈനയുടെ ദ്വീപിനു മുകളീല്‍ അമേരിയ്കയുടെ ബോമ്പര്‍ വീമാനം, പ്രകോപനപരമെന്നു ചൈന

subeditor

വൃദ്ധസദനത്തില്‍ തര്‍ക്കം മൂത്തു; ഒടുവില്‍ 92 കാരിയെ ആക്രമിച്ച 102 കാരന്‍ അറസ്റ്റില്‍

subeditor5

Leave a Comment