വെളിച്ചെണ്ണയില്‍ വീണ്ടും മായം, ഈ 4 ബ്രാന്റുകള്‍ സൂക്ഷിക്കുക

Loading...

ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് പിഴ ചുമത്തി. യിട്ടുണ്ട് ദയവായി ഇത് വീട്ടിലെ പെണ്ണുങ്ങളോടും പാചകവുമായി ബന്ധപെട്ടു നില്കുന്നവരോടുമൊക്കെ പങ്കു വയ്ക്കുക .. ഇനി പറയുന്ന വെളിച്ചെണ്ണ ബ്രാൻഡുകൾ വാങ്ങരുത് എന്ന നിർദേശം നൽകുക .. കെ പി എൻ ശുദ്ധം, കിച്ചൻ ടേസ്റ്റി, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാൻഡുകൾക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേൽപ്പറഞ്ഞ നാല് ബ്രാൻഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയിൽ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷൻ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആർഡിഒ ആണ് പിഴ ചുമത്തി ഉത്തരവായി.

പ്രമുഖ ബ്രാൻഡുകളോട് മത്സരിക്കാൻ അവരുടെ പേരിനോട് സമാനമായ പേരുകൾ നൽകി ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പ്രമുഖ ഹോട്ടലുകൾ വരെ ഇതിന് ഇരയാകാറുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സുരക്ഷാ വകുപ്പ് പിടികൂടുമ്പോൾ പേരിനോട് സാദൃശ്യമുള്ള പ്രമുഖ ബ്രാൻഡുകളുടെ ജനങ്ങൾക്കിടയിലെ വിശ്വാസതയേയും ഇത് ബാധിക്കും.

Loading...

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന എബിഎച്ച് ട്രേഡിംഗ് കമ്പനി ഉദ്പാദിപ്പിച്ച് കൊച്ചിൻ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന പികെഎം പ്രൈം ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിഴയായി ചുമത്തിയിരിക്കുന്നത്.

അത് സമയം രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാല്‍, കുപ്പിവെള്ളം, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയാണ് പ്രധാനമായും നടത്തേണ്ടത്. പാലിലും കുപ്പിവെള്ളത്തിലും എണ്ണയിലും മായം ചേര്‍ക്കല്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

പരിശോധന കര്‍ശനമാക്കാന്‍ ദ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കണമെന്നും നിര്‍ദ്ദേശമുണ്ട്.