ദുബായി: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസി നാലു മലയാളികള്‍ ദുബായി അറസ്റ്റില്‍. കൊല്ലം സ്വദശിയായ മാഹിന്‍ യൂസുഫാണ് (22) നിസാര വഴക്കിനെ തുടര്‍ന്ന് കൂടെതാമസിക്കുന്ന മലയാളികളുടെ തന്നെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ നാലു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുറിയിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മാഹിന്‍ കൊല്ലപ്പെട്ടത്. മരണത്തിന്‍െറ സ്വഭാവം സ്ഥിരീകരിക്കാനായി മൃതദേഹം ഫോറന്‍സിക് പരിശോധനക്കയച്ചതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസം മുമ്പാണ് ഇയാള്‍ ദുബായില്‍ കാര്‍പന്‍റര്‍ ജോലിക്കത്തെിയത്. ജബല്‍ അലിയിലെ സ്വകാര്യ കമ്പനിയില്‍ ആയിരുന്നു മാഹിന്‍ ജോലി ചെയ്തിരുന്നത്. ഏപ്രില്‍ ഒമ്പത് വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. പ്രതികള്‍ മദ്യലഹരിയിലായതാണ് നിസാര തര്‍ക്കം കൊലപാതകത്തിലത്തെിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.