നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റെ അസ്വാഭാവിക മരണം; മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്യും. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്ന് മാതാപിതാക്കളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ – സൂസൻ ദമ്പതികളുടെ മകൻ ഇഹാനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വായിൽ നിന്ന് നുര പുറത്തു വന്ന നിലയിൽ ആയിരുന്നു. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്.സ്വകാര്യ ആശുപതിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് വ്യക്തമായതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നാളെയെ ലഭ്യമാവൂ. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. നേരത്തെ കുഞ്ഞിന്റെ അമ്മക്ക് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നു ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

Loading...